അനുബന്ധ വാര്‍ത്തകള്‍
- അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 54 കാരന് 30 വര്‍ഷം കഠിന തടവ്
- ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ
- എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന് സ്വര്‍ണം മോഷണം പോയി
- അര്‍ജുന്റെ കുടുംബം നല്കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും
- സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്
പി.വി.അന്‍വര്‍ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് തമിഴ്‌നാട്ടില്‍ ഭരിക്കുന്നത്
എല്‍ഡിഎഫ് വിട്ട എംഎല്‍എ പി.വി.അന്‍വര്‍ ഡിഎംകെ പാര്‍ട്ടിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള അന്‍വറിനെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് തമിഴ്‌നാട്ടില്‍ ഭരിക്കുന്നത്. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗവുമാണ് ഡിഎംകെ. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് അന്‍വര്‍ ഡിഎംകെയില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഞായറാഴ്ച വിളിച്ചുചേര്‍ത്തിരിക്കുന്ന പൊതുയോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
ശനിയാഴ്ച പുലര്‍ച്ചെയാണ് പി.വി.അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയമാണ് അന്‍വറിന്റേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.