1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Puthukkad couples reveals reason behind thier crime

കുഞ്ഞുങ്ങളുടെ അസ്ഥികൾ സൂക്ഷിച്ചത് ബന്ധം തകരുമ്പോൾ ഭീഷണിപ്പെടുത്താൻ, കീഴടങ്ങലിന് കാരണമായത് അനീഷയുടെ ഫോൺവിളികൾ

Aneesha, New Born Child Killed, Puthukkad New Born Child Killed Case, Aneesha Arrest, Puthukkad Case, Thrissur News,  ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തി, ഗര്‍ഭിണി, അനീഷ, പുതുക്കാട് കേസ്‌
പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്താകാന്‍ കാരണമായത് അവിവാഹിതരായ യുവതി- യുവാക്കളുടെ ബന്ധം തകര്‍ന്നത് മൂലമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയത്തിലാകുന്നത്. 2021 നവംബറിലായിരുന്നു അനീഷയുടെ ആദ്യപ്രസവം വീട്ടിനുള്ളിലെ ശുചിമുറിയില്‍ വെച്ച് നടന്നത്. ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ പൊക്കിള്‍ക്കൊടി ചുറ്റിയതിനെ തുടര്‍ന്ന് മരിച്ച നിലയിലായിരുന്നുവെന്നും താന്‍ തന്നെയാണ് വീട്ടുപറമ്പില്‍ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടതെന്നും അനീഷ പോലീസിന് മൊഴി നല്‍കി.
 
എട്ട് മാസത്തിന് ശേഷം കുഞ്ഞിന്റെ അസ്ഥി കര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമ്മജ്ജനം ചെയ്യാമെന്ന് പറഞ്ഞാണ് ഭവിന്‍ വാങ്ങിയത്. എന്നാല്‍ എപ്പോഴെങ്കിലും പിരിയേണ്ടി വരുന്ന ഘട്ടം വന്നാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്നാണ് ഭവിന്‍ കണക്കാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. 2024 ഏപ്രില്‍ 29ന് അനീഷയുടെ വീട്ടില്‍ വെച്ചാണ് രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജനം നല്‍കിയത്. ഈ കുട്ടിയും മരിച്ചെന്നാണ് അനീഷ യുവാവിനെ അറിയിച്ചത്. മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഭവിന്റെ വീടിന് സമീപം കുഴിച്ചിട്ടു. കുഞ്ഞ് ജനിച്ചയുടന്‍ കരച്ചില്‍ പുറത്ത്‌കേള്‍ക്കാതിരിക്കാന്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് അനീഷ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 
 ലാബ് ടെക്‌നീഷന്യായി ജോലി ചെയ്യുന്ന അനീഷ കുറച്ച് കാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. പെണ്‍കുട്ടി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന സംശയത്തില്‍ ഭവിന്‍ അനീഷയെ ഫോണിലൂടെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. യുവതി രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ജഴിഞ്ഞ ജനുവരിയിലാണ് ഭവിന്‍ മനസിലാക്കിയത്.ശനിയാഴ്ച രാത്രി അനീഷയെ വിളിച്ചപ്പോള്‍ അനീഷ തിരക്കിലായിരുന്നത് ഭവിനെ പ്രകോപിപ്പിച്ചു. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തുകയായിരുന്നു.
 
 ഭവിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ രണ്ട് കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിച്ചെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് എസ് പി പറഞ്ഞു. അനീഷയുടെയും ഭവിന്റെയും ബന്ധത്തെ പറ്റിയും പ്രസവത്തെ പറ്റിയും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോ എന്നത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍