കൊലപാതകക്കേസില്‍ പിടിയിലായ ഗുണ്ട പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു

വിഴിഞ്ഞം| Last Updated: വ്യാഴം, 23 ഏപ്രില്‍ 2015 (16:22 IST)
പോലീസ് പിടികൂടിയ പോലീസ് സ്റേഷന്‍ അടിച്ചു തകര്‍ത്തു. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഷിബു എസ് നായര്‍ (36) ആണു കാഞ്ഞിരംകുളം പോലീസ് സ്റേഷനെ വിറപ്പിച്ചത്.
ചാവടിടയില്‍ കട നടത്തുന്ന എഴുപതുകാരായ പ്രഭാകരന്‍ നായര്‍ എന്ന ആളെ
വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണു ഇയാളെ ബുധാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സ്റേഷില്‍ എത്തിച്ച പ്രതിയെ രണ്ടു പോലീസുകാരെ ഏല്‍പ്പിച്ച ശേഷം എസ്ഐ. പട്രോളിംഗിന് പുറത്തുപോയി. ഈ സമയത്തായിരുന്നു ഇയാളുടെ പരാക്രമം.

ഇയാള്‍ പോലീസ് സ്റേഷിലെ കംപ്യൂട്ടറുകളും ജല്‍ ചില്ലുകളും മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. ഏറെ നേരം സ്റ്റേഷനില്‍ അക്രമണം നടത്തിയ ഗുണ്ടയെ മല്‍പ്പിടിത്തത്തിലൂടെയാണ് പോലീസ് കീഴടക്കിയത്.
ഗുണ്ടയുടെ മര്‍ദ്ദനമേറ്റ സിപിഒ യാക്കൂബി പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിബുവിനെ ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :