അനുമതിയില്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കേണ്ടെന്ന് പോലീസുകാര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ഏപ്രില്‍ 2023 (13:02 IST)
അനുമതിയില്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കേണ്ടെന്ന് പോലീസുകാര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലറില്‍ വ്യക്തമാക്കി. 2015ല്‍ അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ അനുമതിക്കായി അപേക്ഷിച്ച ശേഷം അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ അഭിനയിക്കാന്‍ പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :