1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso case convict former cpm branch secretary dead

പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

Pocso CPM Kannur
പോക്സോ സി.പി.എം കണ്ണർ
കണ്ണൂർ : പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
 
 സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ ഇയാളെ സിപിഎം, ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
2000 രൂപയുടെ നോട്ട് : ഇനിയും തിരിച്ചെത്താൻ 7117 കോടി കൂടി ബാക്കി