അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയില്‍ മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകര്‍ത്ത് അമ്മ
- കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന എട്ട് വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
- നവകേരള സദസിലെ നിവേദനം: കുട്ടികള്‍ക്ക് ഫുട്ബോള്‍ സമ്മാനിച്ച് മന്ത്രി
- ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- കോട്ടയത്ത് കിണര്‍ വെള്ളം പാല് നിറമായി: കാരണം സ്വകാര്യ ഫാക്ടറി വളപ്പില്‍ കുഴിച്ചിട്ട ഇരുപതിനായിരത്തോളം പഴകിയ മുട്ട
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24 നു ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24 നു ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ കഴിഞ്ഞെന്നും രണ്ട് അലോട്ട്‌മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ രണ്ടിന് സപ്ലിമെന്ററി അപേക്ഷ ക്ഷണിക്കും.
4,21,621 പേരാണ് അപേക്ഷ നല്‍കിയത്. മെറിറ്റില്‍ 2,68,192 അഡ്മിഷന്‍ നല്‍കി. അലോട്ട്‌മെന്റ് നല്‍കിയിട്ടും 77,997 പേര്‍ പല കാരണങ്ങളാല്‍ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകള്‍ 1,13,833. സംസ്ഥാനത്ത് ഇനി പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26,985 ആണെന്നും മന്ത്രി പറഞ്ഞു.