തിരുവനന്തപുരം|
Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (12:19 IST)
തലസ്ഥാന നഗരിയില്‍ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കോണ്‍സുലേറ്റ് തുറന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ താജ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടത്തിയത്.
പ്രമുഖ ഐ.റ്റി.വ്യവസായി ഡോ.സെയിദ് ഇബ്രാഹിമാണ് കേരളത്തിലെ കോണ്‍സലായി നിയമിതനായത്. ചടങ്ങില്‍ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ ഹെല്‍വിഗ് ബോത്തെ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ജി.വിജയരാഘവന്‍, കോണ്‍സല്‍ സെയിദ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.