അനുബന്ധ വാര്‍ത്തകള്‍
- നഗ്നതാ പ്രദര്‍ശനം നടത്തി: പരാതിയെ തുടര്‍ന്ന് മധ്യവയസ്കന് ഞരമ്പ് മുറിച്ചു
- പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: രഹ്നാ ഫാത്തിമയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
- കലയെന്ന പേരിൽ കുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കരുത്,രഹ്നാ ഫാത്തിമക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ
- ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല,സൈബർ ആക്രമണത്തിനെതിരെ ടിനിടോം
- പോക്സോ കേസ്: മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ
സമൂഹ മാധ്യമത്തിലൂടെ നഗ്നതാ പ്രദര്‍ശനം : പരാതിയുമായി രണ്ട് യുവാക്കള്‍
മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ നഗ്നതാ പ്രദര്‍ശനം നടത്തി പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവവുമായി ബന്ധപ്പെട്ട ചതിയില്‍ അകപ്പെട്ട രണ്ട് യുവാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. വീഡിയോ കോല് ചെയ്തശേഷം നഗ്നതാ പ്രദര്‍ശനം നടത്തുന്ന സംഘം തുടര്‍ന്ന് കോള്‍ റെക്കോഡ് ചെയ്യുകയും അതുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നു എന്നാണു പരാതി. ഇതുമായി ബന്ധപ്പെട്ടു രണ്ട് യുവാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ് അഭ്യര്‍ത്ഥന വരും. അത് കഴിഞ്ഞു ഫ്രണ്ട് ആയിക്കഴിഞ്ഞ വീഡിയോ കോള്‍ വരും കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കും. ഇതിനിടെ ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാല്‍ സ്ക്രീന്‍ റെക്കോഡ് ചെയ്യും.
പിന്നീട് ഈ വീഡിയോ നിങ്ങളുടെ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തും. തുടക്കത്തില്‍ അയ്യായിരമായിരിക്കും. ആദ്യം പണം നല്കിയാല് വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. ഓണ്‍ലൈന്‍ വഴിയാകും ഇത്തരം പണം ഇടപാട് നടത്തുക. മലപ്പുറം, താനൂര്‍ എന്നിവിടങ്ങളിലെ പോലീസ് സംയുക്തമായാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.