എന്‍ഡിഎയുടെ രാഷ്ട്രീയ ഔദാര്യം കോണ്‍ഗ്രസിനു വേണ്ട: പന്തളം സുധാകരന്‍

പന്തളം സുധാകരന്‍,ഗവര്‍ണര്‍മാര്‍.രാജി
തിരുവനന്തപുരം| VISHNU.NL| Last Modified ഞായര്‍, 22 ജൂണ്‍ 2014 (12:07 IST)
കോണ്‍ഗ്രസിന് എന്‍ഡിഎയുടെ രാഷ്ട്രീയ ഔദാര്യം ആവശ്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാരന്‍.
മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനും മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എന്‍ഡിഎയുടെ രാഷ്ട്രീയ ഔദാര്യം സ്വീകരിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ശങ്കരനാരായണനും വക്കം പുരുഷോത്തമനും കഴിവും പ്രവര്‍ത്തന പരിചയവുമുള്ള നേതാക്കളാണ്.

അവര്‍ സ്വയം രാജിവച്ച് കോണ്‍ഗ്രസിന്രെ ശക്തമായ തിരിച്ചു വരവിന് വേണ്ടി ശ്രമിക്കുകയാണ് വേണ്ടതെന്നും പന്തളം സുധാകരന്‍ പറഞ്ഞു. ഗവര്‍ണര്‍മാരോട് രാജിവയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ശങ്കരനാരായണനും വക്കം പുരുഷോത്തമനും അതിന് തയ്യാറായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :