1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pala Jose K Mani Joseph

തെരഞ്ഞെടുപ്പ് 2020: പാലായില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍.ഡി.എഫിന് നേട്ടം

Pala
പാലാ: കേരളാ കോണ്‍ഗ്രസ് നേതാവായ അന്തരിച്ച കെ.എം.മാണിയുടെ സ്വന്തം തട്ടകമായിരുന്ന പാലായിലെ പാലാ നഗരസഭയില്‍ മകന്‍ ജോസ് കെ.മാണിയുടെ കരുത്തില്‍ ഇത്തവണ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കി. ഫലമറിഞ്ഞ 9 സീറ്റുകളില്‍ എട്ടെണ്ണവും ഇവര്‍ പിടിച്ചു.
 
ഇവിടത്തെ പ്രസ്റ്റീജ് പോരാട്ടമായ ജോസഫ് ജോസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുള്ള മത്സരത്തില്‍ ജോസഫ് ഗ്രൂപ്പിലെ കുര്യാക്കോസ് പടവന്‍ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിയായ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടിനു പരാജയപ്പെട്ടു. ഇത് ജോസഫ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിട്ടുണ്ട്. 
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരത്ത് നാലു പഞ്ചായത്തുകളില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ