ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

പോറ്റി ശബരിമലയില്‍ സ്‌പോണ്‍സറാകാന്‍ സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചു എന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല.

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍
A Padmakumar
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 നവം‌ബര്‍ 2025 (08:02 IST)
ശബരിമല സ്വര്‍ണ്ണ കൊള്ളകേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ടത് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് എ പത്മകുമാറിന്റെ മൊഴി. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നും പത്മകുമാര്‍ മൊഴി നല്‍കി. അതേസമയം കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും. പോറ്റി ശബരിമലയില്‍ സ്‌പോണ്‍സറാകാന്‍ സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചു എന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്ഐടി അപേക്ഷ നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധനയ്ക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. താന്‍ പ്രസിഡന്റാവുന്നതിനു മുന്‍പ് തന്നെ പോറ്റി ശബരിമലയില്‍ ശക്തനായിരുന്നുവെന്നും തന്ത്രിയടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കട്ടിള പാളികളില്‍ സ്വര്‍ണം പൂശാനുള്ള സ്പോണ്‍സര്‍ഷിപ്പിനായി പോറ്റിയെ പത്മകുമാര്‍ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനിറ്റില്‍ അടക്കം തിരുത്തല്‍ വരുത്തിയെന്നുമാണ് കണ്ടെത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :