1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Omicron variant four more cases in kerala

കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ: സംസ്ഥാനത്ത് ആകെ 11 കേസുകൾ

കേരളം
സംസ്ഥാനത്ത് 4 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 
 
തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്രനിർദേശപ്രകാരം കെനിയ,ടുണീഷ്യ എന്നീ രാജ്യങ്ങൾ ഹൈ റിസ്‌ക് രാജ്യങ്ങളിൽ പെട്ടവയല്ല.
 
 
അടുത്ത ലേഖനം
ആശങ്കയിൽ ടെക് ലോകം: മെറ്റയുടെ ഹൊറൈസൺ വേൾഡിൽ ലൈംഗികാതിക്രമം നേരിട്ടതായി യുവതി