സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:02 IST)
നിപ വ്യാപന സമ്പര്‍ക്ക പട്ടികയില്‍ 950 പേരായി. അതേസമംയ നിപ ബാധ്യത മേഖലകളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശിക്കും. നിലവില്‍ കേന്ദ്ര സംഘം കോഴിക്കോട് തുടരുകയാണ്. ആര്‍ജിസിബി മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോട് എത്തും. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് യോഗം നടക്കും. അതേസമയം ഇന്നും നാളെയും കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 30 പേരുടെ സ്രവങ്ങള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. നിപ സാന്നിധ്യത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. കൂടാതെ ഹൈസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്നലെ നിപ പരിശോധനയ്ക്കായി അയച്ചു.