1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mm mani criticises cpi ministers

മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പം ചെയ്യും; സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി

സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം എം മണി

idukki
എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് എംഎം മണി. മണ്ടത്തരങ്ങൾ കാട്ടുന്ന മന്ത്രിമാർ സർക്കാരിനു കുഴപ്പം ചെയ്യുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റേയും കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റേയും പേരെടുത്ത് പറഞ്ഞ് രാജാക്കാട്ട് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തില്‍ മണി വിമര്‍ശിച്ചു.

ഇ ചന്ദ്രശേഖരന് സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി പറയുന്നത് ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് കാസർകോട്ടെ കാര്യങ്ങള്‍ മാത്രമേ അറിയൂ. സംസ്ഥാനത്തെ കൃഷി മേഖലയിലും ഗുരുതര പ്രശ്നങ്ങളുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിമന്ത്രിയ്ക്ക് സാധിക്കുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
യുവതിയെ ഉന്നതർ മാനഭംഗത്തിനിരയാക്കിയ സംഭവം; 11 മണിക്ക് എല്ലാം വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി