1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mimicry artist passes away

പരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രമുഖ മിമിക്രി കലാകാരൻ കുഴഞ്ഞുവീണു മരിച്ചു

റഫീക്ക് മാത്തോട്ടമാണ് ഇന്നലെ രാത്രി തിരുവണ്ണൂരിൽ പരിപാടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.

Mimicry artist
കല്യാണസദസ്സിൽ രാത്രി കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മിമിക്രി കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. റഫീക്ക് മാത്തോട്ടമാണ് ഇന്നലെ രാത്രി തിരുവണ്ണൂരിൽ പരിപാടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്. നാൽപ്പത്താറ് വയസ്സായിരുന്നു.
 
ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെലിവിഷൻ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തിയ റഫീക്ക് കൊച്ചിൻ പോപ്പിൻസ്, തൃശ്ശൂർ തൈക്ക്ലോൺ ട്രൂപ്പുകളിൽ അംഗമായിരുന്നു.
അടുത്ത ലേഖനം
വളർത്തുനായയെ സ്വന്താമാക്കാനുള്ള ആഗ്രഹം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നത്, കണ്ടെത്തലുമായി ഒരു കൂട്ടം ഗവേഷകർ