സ്ഥാനമൊഴിയാൻ സിപിഎം നിർദേശം, എംസി ജോസഫൈൻ രാജിവെച്ചു

അഭിറാം മനോഹർ| Last Updated: വെള്ളി, 25 ജൂണ്‍ 2021 (13:30 IST)
വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്നും രാജിവെയ്‌ക്കണമെന്ന് സിപിഎം. വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ജോസഫൈനോട് രാജിവെയ്‌ക്കാൻ പാർട്ടി നിർദേശം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിർദേശം.

വലിയ രീതിയിലുള്ള വിമർശനമാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ജോസഫൈനിനെതിരെ ഉയർന്നത്. പരാതി പറയാൻ വിളിക്കുന്നവർക്കെതിരെയുള്ള കാരുണ്യമില്ലാത്ത പെരുമാറ്റമാണ് അംഗത്തിൽ നിന്നുണ്ടായതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :