1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Manjeri Fire news

മഞ്ചേരിയില്‍ പലചരക്ക് മൊത്തവ്യാപാര കേന്ദ്രം അഗ്നിക്കിരയായി

Manjeri
മഞ്ചേരിയില്‍ പലചരക്ക് മൊത്തവ്യാപാര കേന്ദ്രം അഗ്നിക്കിരയായി. ചെരണിചോല അബ്ദുരഹ്മാന്റെ വ്യാപാരസ്ഥാപനമാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് കടപൂട്ടിയ ശേഷമാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. തീപിടുത്തം ശ്രദ്ധയില്‍ പെട്ട ശേഷം നാട്ടുകാരും വ്യാപാരികളും തീയണക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കാത്ത സ്ഥിതിയായിരുന്നു. ഒടുവില്‍ നാലുഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യം വിടാനുള്ള ശ്രമത്തിനിടെ അഫ്ഗാന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ താരം വിമാനത്തില്‍ നിന്ന് വീണ് മരിച്ചു