നെയ്യാറ്റിന്‍കര|
സജിത്ത്|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (11:28 IST)
നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് നേരെ ആക്രമണം. സര്‍ട്ടിഫിക്കറ്റുകളും രേഖകളും തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കാരോട് സ്വദേശി സുനിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.
താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കയറിയാണ് സുനില്‍ പരാക്രമം കാട്ടിയത്. തനിക്ക് സഹായം തരില്ലേ എന്ന് ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയും തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കുപ്പിയിലെ മണ്ണെണ്ണ ഓഫീസിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
ഉടന്‍തന്നെ ജീവനക്കാര്‍ വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് സുനിലെന്ന് പൊലീസ് വ്യക്തമാക്കി.