കാഞ്ഞിരപ്പള്ളി|
jibin|
Last Updated:
വ്യാഴം, 5 മെയ് 2016 (15:23 IST)
മകളുടെ കാമുകനെന്ന് കരുതി പിതാവ് മറ്റൊരു യുവാവിനെ തല്ലിച്ചതച്ചു. ബുധനാഴ്‌ച വൈകിട്ട് നാലുമണിയോടെ പൊന്‍കുന്നം ബസ് സ്‌റ്റാന്റിലായിരുന്നു സംഭവം. മകള്‍ ഒരു യുവാവുമായി കറങ്ങി നടക്കുന്നതായി അറിഞ്ഞ പിതാവ് വൈകിട്ട് സ്‌റ്റാന്‍ഡില്‍ എത്തുകയും ബസില്‍ നിന്നിറങ്ങി വന്ന ഒരു യുവാവിനെ പൊതിരെ തല്ലുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്‌ത് പൊലീസ് വിട്ടയച്ചു.
മകള്‍ക്ക് കാമുകന്‍ ഉണ്ടെന്നും ഇരുവരും സ്‌റ്റാന്‍ഡില്‍ വെച്ച് കാണുകയും ചുറ്റി നടക്കുകയും ചെയ്യുന്നുണ്ടെന്ന് പിതാവിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്‌റ്റാന്‍ഡില്‍ എത്തിയത്. കാമുകനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്ന പിതാവ് സ്‌റ്റാന്‍ഡില്‍ ഇരുവരെയും കാത്തിരുന്നുവെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഈ സമയത്ത് ബസില്‍ നിന്നിറങ്ങി വന്ന ഒരു
യുവാവിനെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
എന്തിനാണ് അടിവാങ്ങുന്നതെന്ന് കാമുകനും എന്തിനാണ് മര്‍ദ്ദനം നടക്കുന്നതെന്ന് കണ്ടു നിന്നവര്‍ക്കും മനസിലായില്ല. ഒന്നിനു പുറകെ ഒന്നായി അടി കിട്ടിയതോടെ യുവാവ് കാലില്‍ വീണ് അന്വേഷിച്ചപ്പോഴാണ് മകളുടെ കാമുകനെ തേടിയിറങ്ങിയതാണെന്ന് പിതാവ് പറയുന്നത്. ഇതോടെ കണ്ടുനിന്നവരും സംഭവത്തില്‍ ഇടപെടുകയായിരുന്നു. വിവരം പൊലീസ് അറിഞ്ഞതോടെ മര്‍ദ്ദനത്തിന് ഇരയായ ചെറുപ്പക്കാരനെയും പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഒന്നും അറിയാത്ത മകളും കാമുകനും സ്‌റ്റാന്‍ഡിന്റെ മറ്റൊരു സൈഡില്‍ സല്ലപിക്കുകയായിരുന്നു. സംഭവത്തില്‍ പരിശേധനയ്‌ക്കായി എത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തുകയും സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്‌ത് പൊലീസ് വിട്ടയച്ചു.