അനുബന്ധ വാര്‍ത്തകള്‍
- ഒരു കുപ്പി ബിയർ ചോദിച്ചിട്ട് നൽകിയില്ല, സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
- ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിയ്ക്കുന്ന ഫയൽ ഷെയറിങ് സംവിധാനം വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു
- സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്, 17 പേർ വിദേശത്തുനിന്നും, 31 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവർ
- 'എല്ലാക്രിക്കറ്റ് മത്സരങ്ങളും ഒരു സിനിമ പോലെ മുന്‍കൂട്ടി സംവിധാനം ചെയ്തത്': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്
- അമേരിക്കയുടെ മധ്യസ്ഥത വേണ്ട, അതിർത്തി തർക്കത്തിൽ ചൈനയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് രാജ്നാഥ് സിങ്
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 1214 പേര്‍ക്കെതിരെ കേസ്; 1143 പേര് അറസ്റ്റിലായി
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1214 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1143 പേരാണ്. 530 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 21 കേസുകളും രജിസ്റ്റര്‍ ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.