1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. LDF will not suffer any damage in Ambalappuzha

എല്‍ഡിഎഫിന് അമ്പലപ്പുഴയില്‍ ഒരു പരിക്കും ഏല്‍ക്കില്ല; ജി സുധാകരന്‍ അവസരവാദിയെന്ന് മുഖ്യമന്ത്രി

Pinarayi Vijayan
ജി സുധാകരന്‍ അവസരവാദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് മുഖ്യമന്ത്രി ഇകാര്യം പറഞ്ഞത്. അവസരവാദ നിലപാടുകാര്‍ ചരിത്രത്തിന്റെ ചെളികുണ്ടില്‍ താഴ്ന്നു പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
 
ഇത് പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ മണ്ണ് ആണെന്നും ഈ മണ്ണിന് ഒരു ചരിത്രം ഉണ്ടെന്നും അത് വഞ്ചവരെ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിലെത്തുമെന്ന് മനോരമ സി വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. 140 അംഗ നിയമസഭയില്‍ യുഡിഎഫ് 69 മുതല്‍ 81 സീറ്റുകള്‍വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് 57 മുതല്‍ 69 സീറ്റുകള്‍ വരെയായി ഒതുങ്ങുമെന്നും എന്‍ഡിഎയ്ക്ക് 1-5 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നു. 140 നിയമസഭാ മണ്ഡലങ്ങളില്‍ തൊണ്ണൂറായിരത്തോളം സാമ്പിളുകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്.
 
സര്‍വേ അനുസരിച്ച് മലപ്പുറം ഉള്‍പ്പെടുന്ന മലബാര്‍ മേഖലയിലും മധ്യകേരളത്തിലും യുഡിഎഫ് ശക്തമായ മുന്നേറ്റം തന്നെ നടത്തും. ധ്യകേരളത്തിലെ ചില ജില്ലകളില്‍ എല്‍ഡിഎഫിന് സീറ്റുകളില്‍ കുറവ് നേരിടേണ്ടിവരുമെന്നും സര്‍വേ പറയുന്നു.എന്നാല്‍ ആലപ്പുഴ പോലുള്ള ചില പ്രദേശങ്ങളില്‍ എല്‍ഡിഎഫ് തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനിടയുണ്ട്. കൊല്ലം പോലുള്ള ജില്ലകളില്‍ ഇരുപക്ഷവും ശക്തമായ മത്സരം തുടരാനാണ് സാധ്യത.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ക്ഷേമ പെൻഷൻ 3000 രൂപയാക്കും, വികസനത്തിനും ഊന്നൽ, കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി