കുണ്ടറ|
സജിത്ത്|
Last Updated:
ശനി, 23 ഏപ്രില്‍ 2016 (11:16 IST)
ഇത്തവണ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കുണ്ടറ. എം എ ബേബിയുടെ തട്ടകമായിരുന്ന മണ്ഡലം എന്ന പ്രത്യേകത കൂടിയുണ്ട് ഈ മണ്ഡലത്തിന്. മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും തൊഴിലാളി നേതാവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കികഴിഞ്ഞു. ഈ മണ്ഡലം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം എല്‍ എയെ ആയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയ മണ്ഡലമാണ് കുണ്ടറ. എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനേക്കാളേറെ സ്വന്തം മണ്ഡലം തന്നെ കൈവിട്ടു എന്നതായിരുന്നു എം എ ബേബിയെ അന്ന് ദുഖിപ്പിച്ചത്. ബേബി ജയിക്കുന്നതിന് മുമ്പ് തോപ്പില്‍ രവിയും കടവൂര്‍ ശിവദാസനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയിച്ച
കുണ്ടറ തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു ഡി എഫ്.
കുണ്ടറയില്‍ ഒരിക്കല്‍ക്കൂടി അംഗത്തിനിറങ്ങുന്ന ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ജെ മേഴ്‌സിക്കുട്ടിയമ്മ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പതിനായിരത്തിലധികം വരുന്ന കശുവണ്ടി തൊഴിലാളി കുടുംബങ്ങളുടെ പിന്തുണയിലാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. ബി ഡി ജെ എസ് കൂടി ഉള്‍പ്പെട്ട മുന്നണിയിലുടെ വോട്ടുകള്‍ വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എ. ബി ജെ പിയുടെ എം എസ് ശ്യാംകുമാറാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.