അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് 51 പേരില്‍ നടത്തിയ പഠനത്തില്‍ 38 പേരിലും ഒമിക്രോണ്‍ സാനിധ്യം!
- സംസ്ഥാനത്തെ ടിപിആര്‍ 30ശതമാനത്തിനുമുകളില്‍; എറണാകുളത്തും പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
- സ്വത്തിനായി മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ കൊലപ്പെടുത്തിയ നഗരസഭാ ജീവനക്കാരന് അറസ്റ്റില്‍
- എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍
- രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ടിക്കറ്റെടുത്തു; അടിച്ചത് 12 കോടി ! ഒന്നര രൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്ന് സദാനന്ദന്
പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ല; സദാചാര പൊലീസാകാനില്ലെന്ന് ജില്ലാ പൊലീസ് മേധാവി
പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും സദാചാര പൊലീസാകാനില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് ഇടപെടാന്‍ സാധിക്കുകയുള്ളവെന്നും അല്ലെങ്കില്‍ ഇത് സദാചാര പൊലീസിങിന് സമാനമാകുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം നിലവില്‍ കോട്ടയത്തെ സംഭവം ബലാത്സംഗ കേസായാണ് പൊലീസ് എടുത്തിട്ടുള്ളത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതി പരാതിപ്പെട്ടിട്ടുണ്ട്.