അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് പിന്നോട്ടില്ല, രണ്ടാം ദിനവും 1000നു മുകളില്‍ രോഗികള്‍; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
- ദിവസവും ആയിരങ്ങള്‍ രോഗികളാകുന്നു, ലോക്ക് ഡൌണ്‍ വരാന്‍ സാധ്യതയില്ല; പരിഹാരമെന്ത് ?
- രണ്ടാഴ്ചക്കിടെ തിരുവനന്തപുരത്ത് 16പൊലീസുകാര്‍ക്ക് കൊവിഡ്
- ലോക്ക് ഡൗണ്‍ സമയത്ത് ഇന്ത്യയിലേക്ക് എത്തിയത് 2000കോടി ഡോളറിന്റെ നിക്ഷേപമെന്ന് പ്രധാനമന്ത്രി
- ഇവരുടെ മനസ് എപ്പോഴും ചഞ്ചലപ്പെടും
കോട്ടയത്ത് 80 പുതിയ കൊവിഡ് രോഗികള്‍; ചികിത്സയിലുള്ളത് 389 പേര്‍
കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും രോഗബാധിതരായി.
25 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ ആകെ 687 പേര്‍ക്ക് രോഗം ബാധിച്ചു. 298 പേര്‍ രോഗമുക്തരായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്ക് ചിങ്ങവനത്തും പത്തു പേര്‍ക്ക് ചങ്ങനാശേരി-പായിപ്പാട് മേഖലയിലും നാലുപേര്‍ക്ക് കുമരകത്തും മൂന്നു പേര്‍ക്ക് വൈക്കത്തും രോഗബാധ കണ്ടെത്തി.
അടുത്ത ലേഖനം