ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (10:11 IST)
സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെയും ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എംആര്‍ മുരളിയെയും തിരിച്ചെടുക്കും. ഇരുവരെയും തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചു.
2012 ജൂണിലാണ് ഗോപി കോട്ടമുറിയ്ക്കലിനെ ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ഷൊര്‍ണൂര്‍
നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കണമെന്ന സിപിഎം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ ആവശ്യം നിരസിച്ചതിനാണ് മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുരളി സിപിഎമ്മിനൊപ്പംനിന്ന് പ്രവര്‍ത്തിച്ചു.