1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kevin's Death

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; ശരീരത്തിലേറ്റ മുറിവുകൾ മരണകാരണമായില്ലെന്ന് റിപ്പോർട്ട്

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

kevin murder case
പ്രണയ വിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. വെള്ളം ഉള്ളിൽ ചെന്നുള്ള മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.
 
ശരീരത്തിൽ നിരവധി പരുക്കുകൾ ഉണ്ടെങ്കിലും ഇത് മരണകാരണമായില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. കണ്ണിനും കാര്യമായ പരുക്കുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധനയ്‌ക്ക് ശേഷമാകും അന്തിമ റിപ്പോർട്ട് പുറത്തുവിടുക.
 
ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണമായോ എന്നത് പരിശോധനാ ഫലം കിട്ടിയതിന് ശേഷം വിധഗ്ദ ഡോക്‌ടർമാരുടെ സംഘമായിരിക്കും വിലയിരുത്തുക. ക്രൂര മർദ്ദനത്തിന് ശേഷം വെള്ളത്തിലേക്കെറിഞ്ഞതോ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെള്ളത്തിലേക്ക് വീണതോ ആകാൻ സാധ്യതയുണ്ടെന്നും പറയുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
ഉത്തരേന്ത്യയിൽ ശക്തമായ ഇടിയിലും മിന്നലിലും 40 മരണം; പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്