1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala will impose Night Curfew Omicron Fear

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; ഇന്ന് അവലോകന യോഗം, രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചേക്കും

Omicron
കേരളത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാന്‍ സാധ്യത. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകനയോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്തെ ഇന്നലെ മാത്രം 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 57 ആയി ഉയര്‍ന്നു. ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇത് ഏറെ ആശങ്കപ്പെടുത്തുന്നു. കര്‍ണാടകയില്‍ നേരത്തെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സമാന മാതൃകയില്‍ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേരളവും ആലോചിക്കുന്നത്. 
 
അടുത്ത ലേഖനം
കിഴക്കമ്പലത്തെ അക്രമത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി