1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid updates

സംസ്ഥാനത്ത് ഇന്ന് 1412 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിനും താഴെ

കൊവിഡ്
കേരളത്തിൽ ഇന്ന് 1412 പേർക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. 12 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരൂടെ എണ്ണം 4312 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ ആരോഗ്യപ്രവർത്തകരാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവിൽ 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്.
അടുത്ത ലേഖനം
നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദിഖും ട്വെന്റി 20യിൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ചു