1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

16കാരനുള്‍പ്പെടെ കര്‍ണാടക വനത്തില്‍ പോയ എട്ടുപേര്‍ തിരികെയെത്തിയില്ല

Kasaragode
16കാരനുള്‍പ്പെടെ കര്‍ണാടകയില്‍ വനത്തില്‍ പോയ എട്ടുപേര്‍ തിരികെയെത്തിയില്ല. ബളാല്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാരായ എട്ടു യുവാക്കളാണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയിട്ട് തിരികെ എത്താത്തത്. ഇവര്‍ പോയിട്ട് അഞ്ചുദിവസം കഴിഞ്ഞു. സാധാരണയായി രണ്ടുദിവസം കഴിയുമ്പോള്‍ തിരികെ എത്തേണ്ടതാണ്. 
 
ഇവര്‍ നാളെ കഴിഞ്ഞും തിരികെ എത്തിയില്ലെങ്കില്‍ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതികൊടുക്കാനാണ് തീരുമാനം. പൊന്നന്‍ പൂവ് ശേഖരിക്കാനാണ് യുവാക്കള്‍ കര്‍ണാടക ഉള്‍വനത്തിലേക്ക് പോയത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നെന്മാറയില്‍ തുടര്‍ച്ചയായി ഭാഗ്യം വില്‍ക്കുന്നു