കേരളം ന്യൂനപക്ഷം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമെന്ന് കാനം

Last Modified വെള്ളി, 17 ജൂലൈ 2015 (17:26 IST)
വളരെ വേഗം ന്യൂനപക്ഷം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന്
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആര്‍എസ്എസും തമ്മിലുളള ആശയ അതിര്‍വരമ്പ് കുറയുന്നുണ്ടോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യട്ടേയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ഇടതു പക്ഷ മതനിരപേക്ഷതയെന്നത് ന്യൂനപക്ഷ സംരക്ഷണം മാത്രമാണോ എന്ന സംശയം ഉയരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭൂരിപക്ഷ സമുദായങ്ങള്‍ ഇത്തരത്തില്‍ ചിന്തിച്ചാല്‍ തെറ്റ് പറയാനാകില്ലെന്ന് കാനം പറഞ്ഞത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :