1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K surendran about janam TV

ടി വി ഉടമസ്ഥത ഇല്ല, ജനം ടിവിയുമായി ബിജെപിക്കുള്ളത് ആത്മബന്ധം മാത്രം: വിശദീകരണവുമായി കെ സുരേന്ദ്രൻ

ജനം ടിവി
ജനം ടിവിയുമായി ബിജെപിക്ക് ബന്ധമില്ലെന്ന പ്രസ്‌താവനയ്‌ക്ക് വിശദീകരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം മാത്രമാണുള്ളതെന്നും ചാനൽ ഉടമസ്ഥാങ്കാശവുമായി യാതൊരു തരത്തിലുള്ള ബന്ധവും പാർട്ടിയുമായില്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു.
 
ജനം ടിവിയ്‌ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ഒരു പറ്റം ദേശസ്നേഹികളാണ് ചാനൽ നടത്തുന്നതെന്നുമുള്ള സുരേന്ദ്രന്റെ പ്രസ്‌താവന സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ചാനൽ ഉദ്ഘാടന വേളയിലെ സുരേന്ദ്രന്റെ ട്വീറ്റും ചർച്ചയായി ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ വിശദീകരണവുമായി രം​ഗത്തെത്തിയത്. ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബന്ധമില്ലെന്നാണ് ഇന്നലെ പറഞ്ഞത്. എന്നാൽ ജനം ടിവിയുമായി നല്ല ആത്മബന്ധമുണ്ട്.സ്വർണക്കടത്തിൽ അനിൽ നമ്പ്യാ‍രെ ചോദ്യം ചെയ്തതിൽ അപാകതയില്ലെന്നും കസ്റ്റംസ് വിശദമായി അന്വേഷണം നടത്തുന്നതിനെ പോസിറ്റീവായാണ് കാനൂന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബിഎസ് 6 മരാസ്സോയെ വിപണിയിലെത്തിച്ച് മഹീന്ദ്ര, വില 11.25 ലക്ഷം മുതൽ