1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jisha, Police, B Sandhya, Murder

അമീറുളിന്റെ കയ്യിൽ മുറിവ് കണ്ടിരുന്നു, ഇയാൾ അധികമാരോടും സംസാരിക്കില്ലായിരുന്നുവെന്ന് സമീപത്തെ ബേക്കറി ഉടമ

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത കൊലയാളി അമീറുൾ ഇസ്ലാമിന്റെ കയ്യിൽ മുറിവ് കണ്ടിരുന്നുവെന്ന് സമീപപ്രദേശത്തെ ബേക്കറി കടയുടമ അജി ഒരു വാർത്താചാനലിനോട് പറഞ്ഞു.

ജിഷ

കൊലപാതകം നടന്നതിന് ശേഷം രണ്ടുപേർ ഇവിടം വിട്ടതായി അന്വേഷണ സംഘത്തോട് താൻ പറഞ്ഞിരുന്നതായും അജി വ്യക്തമാക്കി. അന്ന് അന്വേഷണത്തിനെത്തിയ പൊലീസുകാരൻ ഒരു രേഖാചിത്രം തന്നെ കാണിച്ചിരുന്നെങ്കിലും അതുമായി താൻ പറഞ്ഞ ആളിന് സാമ്യമുണ്ടായിരുന്നില്ലെന്ന് അജി വ്യക്തമാക്കുന്നു.
 
തന്നെ കാണിച്ചത് ആദ്യത്തെ രേഖാചിത്രമായിരുന്നെന്നും അതുമായി അമീറുളിന് സാമ്യമില്ലെന്നും താൻ കണ്ടയാൾക്ക് രണ്ടാമത്തെ രേഖാചിത്രവുമായിട്ടാണ് സാമ്യമുള്ളതെന്നും അജി വ്യക്തമാക്കി. ഇയാൾ അധികമാരോടും സംസാരിക്കാത്ത വ്യക്തിയാണെന്നും  അജി പറഞ്ഞു.
About Writer
aparna shaji
അടുത്ത ലേഖനം
കോഹ്‌ലി ആഡംബര ഫ്ലാറ്റ് വാങ്ങി, വില കേട്ടാല്‍ ഞെട്ടും; ഇനി യുവരാജിന് മുകളില്‍ വിരാടുണ്ടാകും