1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jisha Murder Case: Opposition leader against CM

ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ജിഷ
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യപ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുന്‍ അന്വേഷണസംഘം കണ്ടെത്തിയതില്‍ കൂടുതലായി എന്താണ് പുതിയസംഘം കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേസില്‍ മുന്‍ അന്വേഷണസംഘം കണ്ടെത്തിയ ചെരുപ്പ്, കത്തി, ഡി എന്‍ എ ടെസ്റ്റ് എന്നീ തെളിവുകളിലൂടെ തന്നെയാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്. പൊലീസ് ബോധമില്ലാതെ പെരുമാറിയെന്നെ മുഖ്യമന്ത്രിയുടെ അപവാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
 
ജിഷയുടെ സഹോദരി ദീപ, അമ്മയുടെ സഹോദരന്‍ എന്നിവര്‍ രേഖാമൂലം ആവശ്യപ്പെട്ടതു പ്രകാരമാണ് മൃതശരീരം ദഹിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഏതു തെളിവുകളാണ് നശിപ്പിച്ചത്. തെളിവുകളൊന്നും മറച്ചു വെച്ചതായി തോന്നിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അടുത്ത ലേഖനം
സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും