അനുബന്ധ വാര്‍ത്തകള്‍
- സിനിമാ, മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു
- ചുമലുകള്‍ കാണുന്ന തരത്തില്‍ ചേല ധരിക്കണമെന്നായിരുന്നു ആവശ്യം; ശോഭനയ്ക്ക് അതിനോട് താല്പര്യമില്ലായിരുന്നു, ഒടുവില്‍ അഭിനയിച്ചത് ബ്ലൗസ് ധരിച്ച് !
- കാത്തിരുന്ന സിനിമകള്‍ ഒടിടിയിലേക്ക്, ഈയാഴ്ചയിലെ പ്രധാന ഒടിടി റിലീസുകള്‍
- ബീച്ച് ഫോട്ടോഷൂട്ടുമായി റിമ കല്ലിങ്കല്‍, ചിത്രങ്ങള്‍
- ഈ 'ഫാമിലി' പൊളിക്കും ! ട്രെയിലര്‍ പുറത്ത്
28ാമത് ഐഎഫ്എഫ്‌കെ: അവതാരകര്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി തിയേറ്ററുകളില്‍ സിനിമകള്‍ അവതരിപ്പിക്കുന്നതിന് താല്‍പ്പര്യവും ഭാഷാപ്രാവീണ്യവുമുള്ളവരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മലയാളത്തിലോ ഇംഗ്ളീഷിലോ, രണ്ടിലുമോ പ്രാവീണ്യമുള്ള അവതാരകരെയാണ് ആവശ്യം.
2023 ഡിസംബര്‍ 7 മുതല്‍ 15 വരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം. അപേക്ഷകര്‍ 1-2 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സ്വയം പരിചയപ്പെടുത്തി [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബര്‍ 15.