അനുബന്ധ വാര്‍ത്തകള്‍
- സൗരവ് ഗാംഗുലിയുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു, അമ്മ ഉൾപ്പടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ
- സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു
- സ്വർണം കടത്താനായി സമാഹരിച്ചത് 14.8 കോടി, പണം മുടക്കിയ രണ്ടുപേർകൂടി പിടിയിൽ
- തിരുവനന്തപുരത്തെ രാമചന്ദ്രന് വ്യാപാര ശാലയില്‍ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കടത്തിയ സ്വർണം യുഎഇ കോൺസലേറ്റിൽ എത്തിച്ചത് 12 തവണ
ഇടുക്കി ജില്ലയില്‍ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ്സോണ് ആയി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് 3, 10 വാര്‍ഡുകള്‍ (ഗുണ്ടുമല, സൂര്യനെല്ലി), കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് 11, 12 വാര്‍ഡുകള്‍ (സ്വര്‍ണ്ണവിലാസം, മേപ്പാറ), അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് 1, 2, 3 വാര്‍ഡുകള്‍ (അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട), ഉപ്പുതറ ഗ്രാമപഞ്ചായത്ത് 1, 6, 7 വാര്‍ഡുകള്‍ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് 2, 3 വാര്‍ഡുകള്‍ (പാമ്പുപാറ, ചെമ്മണ്ണാര്‍), കോടിക്കുളം ഗ്രാമപഞ്ചായത്ത് 1, 13 വാര്‍ഡുകള്‍ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം), ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് (ടീ കമ്പനി), പീരുമേട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് (മേലഴുത), സേനാപതി ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് (വെങ്കലപ്പാറ). പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.