അനുബന്ധ വാര്‍ത്തകള്‍
- ആധാര്‍ കാര്‍ഡില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നഷ്ടപ്പെട്ടോ, ആശങ്ക വേണ്ട!
- സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും
- പുതിയ റേഷന്‍ കാര്‍ഡ് നിയമങ്ങള്‍: ഫെബ്രുവരി 15 മുതല്‍, ഈ ആളുകള്‍ക്ക് മാത്രമേ കാര്‍ഡിന്റെ പ്രയോജനം ലഭിക്കൂ
- വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക
- ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ
നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം
നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.
ടെലികോം ആക്ട് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഒരുപാട് നിയന്ത്രണങ്ങളാണ് വരാന്‍ പോകുന്നത്. നിയമങ്ങള്‍ പാലിക്കാത്തതിന്റെ ശിക്ഷയും കര്‍ശനമായിരിക്കും. ഈ നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.
എന്നാല്‍ ജമ്മുകാശ്മീരിലും ആസ്സാമിലും 9 എന്നതിന് പകരം 6 സിംകാര്‍ഡുകളാണ് ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ ആവുക. ഒരാള്‍ക്ക് ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്‍പത് സിംകാര്‍ഡുകള്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒരു വ്യക്തി ആദ്യത്തെ തവണ ഈ നിയമം തെറ്റിക്കുകയാണെങ്കില്‍ അയാള്‍ക്ക് 50,000 രൂപയായിരിക്കും പിഴ. തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 2 ലക്ഷം രൂപ പിഴയും നല്‍കേണ്ടിവരും.
എന്നാല്‍ നിങ്ങള്‍ ഈ സിം കാര്‍ഡുകള്‍ അനധികൃതമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.