1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain will continue in Kerala

മഴ തുടരും, നാളെ പകല്‍ സമയത്ത് സമാന കാലാവസ്ഥ; കാരണം പടിഞ്ഞാറന്‍ കാറ്റ്

Heavy Rain will continue in Kerala
കേരള തീരത്തേക്ക് വീശുന്ന പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്താല്‍ ഇന്ന് രാത്രി മുഴുവനും നാളെ പകല്‍ സമയത്തും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 38 മണിക്കൂര്‍ നേരത്തേക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടര്‍ന്നേക്കും. ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ രാത്രിയിലും മഴ തുടരാന്‍ സാധ്യത. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ രാത്രി മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്