1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Vithura, Imam

മന്ത്രവാദത്തിനെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ

Harassment
വെള്ളറട: മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കണമെന്ന് വിശ്വസിപ്പിച്ചെത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തേക്കുപാറ മൂങ്ങോട് ജുമാ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി സജീർ മൗലവി (49) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലാതിരുന്ന വീട്ടമ്മയ്ക്ക് സർപ്പ കോപമുണ്ടെന്നു ധരിപ്പിച്ചു അത് മാറ്റണമെന്നും പറഞ്ഞു. മസ്ജിദിലെ അംഗവും കൂടിയായ യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഇയാൾ. ഇമാം താമസിക്കുന്ന സ്ഥലത്തു പൂജാദ്രവ്യങ്ങളുമായി എത്താനും ആവശ്യപ്പെട്ടു.  

ബന്ധുക്കളും ഒത്ത് വീട്ടമ്മ ഇയാളുടെ താമസ സ്ഥലത്തെത്തി. എന്നാൽ മന്ത്രവാദത്തിനായി പറഞ്ഞ ഇരുട്ടുമുറിക്കുള്ളിൽ യുവതിയെ പ്രവേശിപ്പിച്ച ശേഷം കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതി പൊലീസിന് ലഭിച്ചതോടെ പോലീസ് കേസെടുത്തത്‌. ഒളിവിൽ പോകാൻ ശ്രമിച്ച ഇയാളെ തൊളിക്കോട് വച്ച് പോലീസ് അറസ്റ്റ് ചെയ്തു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കാമുകിയെ കൊന്ന് മൃതദേഹം ഫ്രീസറില്‍ വെച്ചു, മണിക്കൂറുകള്‍ക്കകം മറ്റൊരു വിവാഹം; ഡല്‍ഹിയില്‍ 24 കാരന്‍ അറസ്റ്റില്‍