അഞ്ചുലക്ഷം ഏക്കര്‍ വനഭൂമി സ്വത്തുക്കള്‍ കുത്തകകളുടെ കൈയിലാണ്; തനിക്കെതിരെ നടന്നത് പ്രതികാര നടപടി: സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ സുശീല ആര്‍ ഭട്ട്

അഞ്ചുലക്ഷം ഏക്കര്‍ വനഭൂമി സ്വത്തുക്കള്‍ കുത്തകകളുടെ കൈയിലാണ്; തനിക്കെതിരെ നടന്നത് പ്രതികാര നടപടി: സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ സുശീല ആര്‍ ഭട്ട്

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 16 ജൂലൈ 2016 (13:48 IST)
സംസ്ഥാനത്ത് അഞ്ചുലക്ഷം ഏക്കര്‍ വനഭൂമി സ്വത്തുക്കള്‍ കുത്തകകളുടെ കൈയിലാണെന്ന് റവന്യൂ, വനം വകുപ്പ് കേസുകളുടെ സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് മാറ്റപ്പെട്ട സുശീല ആര്‍ ഭട്ട് പറഞ്ഞു. തല്‍സ്ഥാനത്തു നിന്ന് മാറ്റപ്പെട്ട സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഭൂമാഫിയകളെയും വനമാഫിയകളെയും സഹായിക്കാനാണ് തന്നെ മാറ്റാനുള്ള തീരുമാനമെടുത്തത്. ഈ സ്ഥാനത്തു നിന്ന് മാറ്റാന്‍ ഇതിനു മുമ്പ് പലതവണ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍, താന്‍ അതിന് വഴങ്ങിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഹാരിസണ്‍, കരുണ എസ്റ്റേറ്റ് വിഷയത്തിൽ വനം സെക്രട്ടറിയുടെ പിന്തുണ തനിക്ക്​ ലഭിച്ചില്ല. തന്റെ സെക്രട്ടറിമാരുടെ ശമ്പളം വരെ
പ്രതികാരത്തി​ന്റെ ഭാഗമായി പിടിച്ച്​ വെക്കുകയുണ്ടായി.

വെള്ളിയാഴ്ച ആയിരുന്നു ഹാരിസണ്‍, കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഹാജരായിരുന്ന സ്​പെഷ്യൽ പ്ലീഡര്‍ സുശീല ആർ ഭട്ടിനെ മാറ്റിയതായി ഉത്തരവിറങ്ങിയത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :