ഫേഷ്യല്‍ ചെയ്ത സുന്ദരി വിരൂപയായി!

ഫേഷ്യല്‍, പൊള്ളല്‍, യുവതി, പൊലീസ്
തലയോലപ്പറമ്പ്| VISHNU.NL| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (13:29 IST)
വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടേയുള്ളു. എന്നാല്‍ കോട്ടയംകാരിയായ മഞ്ജുഷ ഇക്കാര്യം ശരിക്കനുഭവിച്ചു. മുഖസൌന്ദര്യം ഒന്നുകൂടി തെളിച്ചെടുക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തിയ മഞ്ജുഷ ഫേഷ്യല്‍ ചെയ്ത് നേരം വെളുത്തപ്പോള്‍ പൊള്ളി വികൃതമായ സ്വന്തം മുഖം കണ്ട് ഞെട്ടിപ്പോയി. ഏതായാലും സംഗതി പൊലീസ് കേസില്‍ എത്തി നില്‍കുകയാണ്. ബിഎസ്സി നഴ്സിങ് ബിരുദധാരിയായ യുവതി അടുത്തമാസം വിദേശത്ത് ജോലിക്കു പോകാന്‍ തയാറെടുക്കവേയാണ് സംഭവം.

സഹോദരന്റെ വിവാഹത്തിനു മുന്നോടിയായാണ് കോട്ടയം ബ്രഹ്മമംഗലം ഓലിപ്പറമ്പില്‍ ഗോപിയുടെ മകള്‍ മഞ്ജുഷ തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനായി പോയത്. ഞായറാഴ്ചയാണ് ഇവര്‍ ഫേഷ്യല്‍ ചെയ്തത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജുഷയ്ക്ക് മുഖത്ത് പുകച്ചിലൊ അനുഭവപ്പെട്ടിരുന്നു.

എന്നാല്‍ വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വീട്ടിലെത്തിയപ്പോഴേക്കും മുഖം പൊള്ളിയ നിലയിലായി. തിങ്കളാഴ്ച രാവിലെ ഡോക്ടറെ കാണാന്‍ പോകുംവഴി മഞ്ജുഷയും മാതാവ് സരസമ്മയും ബ്യൂട്ടിപാര്‍ലറില്‍ എത്തി വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമായി. രണ്ട് കൂട്ടരും പരസ്പരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫേഷ്യല്‍ ചെയ്തു മുഖം പൊള്ളിച്ച് വികൃതമാക്കിയതായി മഞ്ജുഷ പരാതി നല്‍കിയപ്പോള്‍ ബ്യൂട്ടീഷ്യനെ അസഭ്യം പറഞ്ഞതായി കാണിച്ച് സ്ഥാപന ഉടമയും പരാതി നല്‍കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :