പരീക്ഷപ്പേടി: പത്താം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

നെടുമങ്ങാട്| Sajith| Last Updated: ബുധന്‍, 10 ഫെബ്രുവരി 2016 (11:58 IST)
പേടി കാരണം പത്താം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. നെടുമങ്ങാട് പനവൂര്‍ മൂഴികവിരാജപുരം സമീര്‍ മന്‍സിലില്‍ സലീം മാജിത ബീവി ദമ്പതികളുടെ മകന്‍ സക്കീര്‍ ഹുസൈന്‍ എന്ന 15 കാരനാണു കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സക്കീര്‍ പരീക്ഷ പേടിയാണെന്ന് എഴുതിവച്ച ശേഷം കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിനുള്ളില്‍
തൂങ്ങിമരിച്ചത്.

പനവൂര്‍ പി എച്ച് എം കെ എം എച്ച് എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണു സക്കീര്‍. നെടുമങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരന്‍ സമീര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :