കൊല്ലം|
jibin|
Last Modified വെള്ളി, 5 ജൂണ്‍ 2015 (16:19 IST)
മജിസ്‍ട്റേറ്റിനു മുന്നില്‍ ഹാജരക്കുന്നതിനായി കൊണ്ടുപോകവേ പീഡനക്കേസിലെ പ്രതി കായലില്‍ ചാടി രക്ഷപ്പെട്ടു. കിഴക്കേ കല്ലട ചുമത്തല നിതിന്‍ സുരേഷ് എന്ന 27 കാരനാണു തേവള്ളിയിലെ മജിസ്ട്റേറ്റിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഓടി തേവള്ളി കായലില്‍ ചാടി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് മജിസ്ട്റേറ്റിനു മുന്നില്‍ ഹാജരാക്കാനായി വിലങ്ങഴിച്ച സമയം പൊലീസിനെ വെട്ടിച്ചായിരുന്നു പ്രതി ഓടി കായലില്‍ ചാടി. എന്നാല്‍ പൊലീസും നാട്ടുകാരും ഇരുട്ടായിരുന്നെങ്കിലും തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
നിതിന്‍ സുരേഷ് പിതൃ സഹോദരന്‍റെ മകളും പ്രവാസിയുടെ ഭാര്യയുമായ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ അഞ്ചാലുമ്മൂട് പൊലീസാണു പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മറ്റൊരു പീഡനക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.