1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

റോഡില്‍ തീ കൊളുത്തി റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

Ernakulam
റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എറണാകുളം മാവായപുഴയിലാണ് സംഭവം. കെ ബേബിക്കുട്ടന്‍ എന്ന് വിളിക്കുന്ന കെ എന്‍ അജയകുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. റോഡില്‍ വച്ചു തന്നെയാണ് ഇയാള്‍ നീ കൊളുത്തിയത്. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ലേഖനം
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ആറു ലക്ഷം തട്ടിയ പ്രതി പിടിയിൽ