അനുബന്ധ വാര്‍ത്തകള്‍
- മഴ: തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും
- മഴയ്ക്ക് ശമനമില്ല: വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
- ടൂറിസം മേഖലയില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ച; ആഭ്യന്തര വിനോദ സഞ്ചാരം 21 ശതമാനം വര്‍ധിച്ചു
- സംസ്ഥാനത്ത് ഇന്ന് കനത്ത് മഴ, അഞ്ച് ദിവസം കൂടി മഴ തുടരും
- രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി നീട്ടി
വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, രാത്രി യാത്രയ്ക്കും നിരോധനം
കനത്ത മഴ സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി. കൂടാതെ വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അതേസമയം കോട്ടയം ജില്ലയിലെ രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. ഒക്ടോബര്‍ അഞ്ചുവരെ ജില്ലയിലെ എല്ലാ ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.