അനുബന്ധ വാര്‍ത്തകള്‍
- ഇടിമിന്നലേറ്റ് 11പേര് മരിച്ചു; ആറുപേര്‍ക്ക് പരിക്ക്
- കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം, ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 13,000 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11
- രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍, നാല് സിം കാര്‍ഡ്; എപ്പോഴും ഓണ്‍ലൈനില്‍, ഭര്‍ത്താവ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു
- സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 9.44
ബാലിക വീട്ടുമുറ്റത്തു പാമ്പുകടിയേറ്റു മരിച്ചു
കൊട്ടാരക്കര: വീട്ടു മുറ്റത്തു കളിക്കുകയായിരുന്ന രണ്ടര വയസുള്ള ബാലിക പാമ്പുകടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷ് ആര്‍ച്ച ദമ്പതികളുടെ ഏക മകള്‍ നീലാംബരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിന്റെ മുന്നില്‍ കളിച്ചു നില്ക്കുക യായിരുന്നു കുട്ടി. ഈ സമയം മുത്തച്ഛന് ശ്രീജയനും സമീപം ഉണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് പാമ്പുകടി ഏറ്റത്.
ഉടന്‍ തന്നെ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇതിനിടെ കുട്ടി മരിച്ചു.