1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. crime scene in alappuzha

അമ്പലപ്പറമ്പിലെ സംഘര്‍ഷം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ആലപ്പുഴയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു

പൊലീസ്
ആലപ്പുഴയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു. വലിയകുളം തൈപറമ്പ് നൌഷാദിന്റെ മകന്‍ മുഹ്സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ രാത്രി അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്.
 
ആശുപത്രിയിൽ ചി‌കിത്സയിലായിരുന്ന മുഹ്സിൻ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കൊലക്ക് പിന്നില്‍  ആര്‍എസ്എസുകാര്‍ ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയും  ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് മുഹ്സിന്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 
അടുത്ത ലേഖനം
ജവാന്‍‌മാര്‍ക്കായി വാദിക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നോ ?; മലയാളി സൈനികന്റെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിക്കാന്‍ പോലും ആരുമില്ല - മൃതദേഹം വഴിയില്‍ തടഞ്ഞിട്ടത് സൈന്യം തന്നെ