അനുബന്ധ വാര്‍ത്തകള്‍
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം
- "ആശങ്കയൊഴിയുന്നില്ല" സംസ്ഥാനത്ത് ഇന്ന് 18,257 പേർക്ക് കൊവിഡ്, കൂട്ട പരിശോധനയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
- കഴിഞ്ഞ വർഷം നമ്മൾ കൊവിഡിനെ പരാജയപ്പെടുത്തി, ഇത്തവണയും ഇന്ത്യയ്ക്ക് അത് സാധിക്കും: പ്രധാനമന്ത്രി
- കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി, വാക്സിൻ എടുത്തവർക്കും ബാധകം
- പുതിയ സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം, ആദ്യ രണ്ടാഴ്ച കയറ്റുമതിയിൽ വർധനവ്
കോവിഡ്: വാളയാറിലും തമിഴ്നാടിന്റെ കടുത്ത നിയന്ത്രണം
പാലക്കാട്: കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ കേരളം തമിഴ്നാട് അതിര്‍ത്തിയായ വാളയാറില്‍ തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതില്‍ ആദ്യത്തേത് ഇ പാസില്ലാത്തവര്‍ക്ക് തമിഴ്നാട്ടിലേക്ക് കടക്കാന്‍ അനുമതിയില്ല. ഇതിനൊപ്പം 72 മണിക്കൂറിനകം എടുത്ത ആര്.ടി.ഐ.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.
ഇതുമായി ബന്ധപ്പെട്ട കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്. ഇത് തമിഴ്നാട്ടിലേക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് പ്രശ്നമായിട്ടുണ്ട്.
നിലവില്‍ ചരക്കു ലോറികള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഇല്ലാതെ പോകാമെങ്കിലും വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആര്യങ്കാവ്, കളിയിക്കാവിള, കമ്പം അതിര്‍ത്തികളിലെ തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.