കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വര്‍ദ്ധിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (16:54 IST)
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വര്‍ദ്ധിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. 10 ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റ് മുപ്പത് രൂപയില്‍ നിന്ന് 40 രൂപയായി ആണ് ഉയര്‍ത്തിയത്. എറണാകുളം സ്വദേശി രാജീവ് പി ആറാണ് ഹര്‍ജി നല്‍കിയത്. സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :