1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. College Union Election updates

എസ്എഫ്ഐ പടയോട്ടം വീണ്ടും, എംജി കോളജുകള്‍ തൂത്തുവാരി!

കോട്ടയം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ് എഫ് ഐക്ക് തിളങ്ങുന്ന വിജയം. സര്‍വകലാശാലയ്ക്ക് കീഴിയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മിക്ക കോളജുകളിലും എസ് എഫ് ഐ ആണ് വിജയം നേടിയത്.
 
കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ മികച്ച വിജയമാണ് എസ് എഫ് ഐക്ക് നേടാനായത്. കോട്ടയം ജില്ലയില്‍ 100 ശതമാനം വിജയമാണ് എസ് എഫ് ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 37 കാമ്പസുകളില്‍ 37 എണ്ണത്തിലും എസ് എഫ് ഐ വിജയം നേടി.
 
പത്തനംതിട്ട ജില്ലയിലെ 16 കാമ്പസുകളില്‍ 14 എണ്ണത്തിലും എസ് എഫ് ഐ വിജയം നേടി. എറണാകുളം ജില്ലയിലെ 41 കാമ്പസുകളില്‍ 37 എണ്ണമാണ് എസ് എഫ് ഐ യൂണിയന്‍ ഭരണം സ്വന്തമാക്കിയത്.
 
എറണാകുളം മഹാരാജാസ് കോളജിലെ മുഴുവന്‍ സീറ്റും സ്വന്തമാക്കി എസ് എഫ് ഐ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 
അടുത്ത ലേഖനം
വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ യുവാവ് ഒളിവില്‍