അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് പണം ഇന്നുതന്നെ
- മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് രാജ്യം; പങ്കാളിയായി മന്മോഹന് സിംഗും, ഇതുവരെ എത്തിയത് എഴുന്നൂറ് കോടി - 10,000 രൂപയുടെ ആദ്യ സഹായത്തിന് സര്‍ക്കാര്‍ നിര്‍ദേശം
- ‘പ്രതിഫലം രണ്ടും മൂന്നും കോടി, കട ഉദ്ഘാടനത്തിന് 30ലക്ഷം, പക്ഷേ സഹായിക്കില്ല’; യുവനടന്മാര്ക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്
- സംസ്ഥാനത്ത് 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,62,456 പേർ, സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ ഉടൻ മാറ്റും: മുഖ്യമന്ത്രി
- തമിഴ്നാട് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: 200 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; സംഭാവന 713.92 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; സംഭാവന 713.92 കോടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ചവരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. ലോകം മൊത്തം കേരളത്തിനായി കൈകോർത്തിരിക്കുകയാണ്. ഓൺലൈൻ വഴിയാണ് കൂടുതൽ പണവും ലഭ്യമായിരിക്കുന്നത്. 713.92 കോടിയിൽ 132.68 കോടി രൂപ സിഎംഡിആർഎഫ് പേമെന്റ് ഗേറ്റ്‌വേ, യുപിഐ എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ലഭിച്ചതാണ്.
എസ്‌ബിഐയിലെ സിഎംഡിആർഎഫ്. അക്കൗണ്ടിൽ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപയാണ് ലഭിച്ചത്.
ഇതുവരെ 3.91 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകിയത്.
ഭൂരിഭാഗം ഓൺലൈൻ സൈറ്റുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി പ്രചാരണം നടത്തുന്നുണ്ട്. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനായി പണമടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.